Monday, January 12, 2026

വെള്ളായണിയിൽ ഭക്തജനങ്ങളെ വേട്ടയാടി പോലീസ് ; കാളിയൂട് മഹോത്സവത്തിൽ പ്രശ്നം സൃഷ്ടിക്കുന്നതായി ആരോപണം

വെള്ളായണി : ഭക്തജനങ്ങളെ വിടാതെ പിന്തുടർന്ന് പോലീസിന്റെ വിളയാട്ടം. വെള്ളായണി ക്ഷേത്രത്തിലെ അതീവ പ്രാധാന്യമുള്ള ചടങ്ങുകളായ നാഗപ്പാനയും പൊങ്കാലയും നടക്കുന്ന സ്ഥലം കയ്യേറി അവിടെ ടെന്റ് നിർമ്മിച്ച് പോലീസ്. പ്രധാന ചടങ്ങുകൾ നടക്കുന്ന സ്ഥലത്തെ ടെന്റ് നീക്കം ചെയ്ത ഭക്തജനങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. 8 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. അതിന് പുറമെ കണ്ടാലറിയാവുന്ന 58 പേരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട് . പോലീസിന്റെ ഭാഗത്ത് നിന്ന് കാളിയൂട്ട് ഉത്സവം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ഭക്തജനങ്ങൾ ആരോപിക്കുന്നു.

കാളിയൂട് മഹോത്സവത്തിന്റെ ഭാഗമായി ഉത്സവക്കമ്മിറ്റി പോലീസുകാർക്കായി പ്രതേകം വിശ്രമപന്തൽ ഒരുക്കിയിരുന്നു. എന്നാൽ കാവി തുണി പന്തലിൽ ഉപയോഗിച്ചിരുന്നതിനാൽ പോലീസ് സംഘം അവിടെ വിശ്രമിക്കാതെ ക്ഷേത്ര ചടങ്ങുകൾ നടക്കുന്ന സ്ഥലത്ത് ടെന്റ് നിർമ്മിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ക്ഷേത്ര ചടങ്ങുകളെ ബാധിക്കുന്ന രീതിയിലാണ് പോലീസിന്റെ ടെന്റ് നിർമ്മാണം. ഭക്തർക്കെതിരെ കേസെടുക്കാൻ പോലീസുകാരെ സാഹായിച്ചത് ഡിവൈ എഫ് ഐ പ്രവർത്തകരാണെന്നാണ് ഹിന്ദു സംഘടനകളുടെ ആരോപണം. ഉത്സവത്തിൽ തടസ്സം സൃഷ്ടിക്കാനുള്ള സർക്കാരിന്റെ ഗൂഡാലോചനയാണെന്നും ഭക്തജനങ്ങൾ സംശയിക്കുന്നു. ഇതിന്റെ ഭാഗമായി ഹിന്ദു സംഘടനകൾ നേമം പോലീസ് സ്റ്റേഷൻ മാർച്ചു നടത്തി. സ്ത്രീകളും കുട്ടികളുമടക്കം ഒരു വലിയ ജനക്കൂട്ടം തന്നെ മാർച്ചിൽ പങ്കെടുത്തു

Related Articles

Latest Articles