Sunday, May 5, 2024
spot_img

പങ്കാളി കൈമാറ്റം: സദാചാര പൊലീസാവാനില്ല; പരസ്പര സമ്മതം ഉണ്ടെങ്കിൽ ഇടപെടാൻ ആകില്ല, നിലപാട് വ്യക്തമാക്കി കോട്ടയം ജില്ലാ പൊലീസ് മേധാവി

കോട്ടയത്തെ പങ്കാളി കൈമാറ്റ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി കോട്ടയം (Kottyam) ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ. പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കില്‍ ഇടപെടാനാകില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസിൽ പോലീസിന് ഇടപെടാൻ പരിമിതികളുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി.

പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നത് കുറ്റകരമാവില്ലെന്നും ഇതില്‍ കേസെടുത്താല്‍ സദാചാര പൊലീസിങ്ങ് ആകുമെന്നും ഡി. ശില്‍പ പറഞ്ഞു. കോട്ടയത്ത് നിലവിൽ ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് കൈകാര്യം ചെയ്യുന്നത് എന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭർത്താവ് മറ്റുള്ളവരോട് ലൈംഗികബന്ധത്തിന് ഏർപ്പെടണമെന്ന് നിർബന്ധിച്ചതായി പരാതിക്കാരിയായ ഭാര്യ മൊഴി നൽകി. അതാണ് കേസിൽ നിർണായകമായത് എന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

പങ്കാളി കൈമാറ്റവും പീഡനവും ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശിനി നൽകിയ പരാതിയിൽ ഒൻപത് പ്രതികളാണുള്ളതെങ്കിലും ആറു പേരെ മാത്രമാണ് പിടികൂടിയത്. സംഭവത്തിൽ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്ന് ഇരയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായി സഹോദരൻ പറഞ്ഞിരുന്നു.

Related Articles

Latest Articles