Wednesday, October 28, 2026

ഭിന്നശേഷിക്കാരിയെ റോഡിൽ തള്ളിയിട്ട് ചവിട്ടി; കർണാടകയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബെംഗളൂരു: ഭിന്നശേഷിക്കാരിയെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥന് (Bengaluru Traffic Police Suspended) സസ്പെൻഷൻ. ബെംഗളുരുവിലാണ് സംഭവം. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതായി അറിയിച്ചത്.സ്ത്രീയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം പോലീസ് ഉദ്യോഗസ്ഥൻ സ്ത്രീയെ ആക്രമിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇതിനുപിന്നാലെ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ജനുവരി 24 ന് ഭിന്നശേഷിക്കാരി യുവതി പോലീസിന് നേരെ കല്ലെറിഞ്ഞിരുന്നു. ഇതിൽ ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റു. തുടർന്ന് യുവതിയെ റോഡിലേക്ക് തള്ളിയിട്ട ഉദ്യോഗസ്ഥൻ ഇവരെ ചവിട്ടി. യുവതിയോട് അസഭ്യം പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. അതേസമയം സംഭവം ബെംഗളൂരുവിലും കർണാടകയിലെ മറ്റ് ഭാഗങ്ങളിലും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Related Articles

Latest Articles