Tuesday, October 20, 2026

റിസോര്‍ട്ടുകളിൽ പോലീസിന്‍റെ മിന്നൽ പരിശോധന;മയക്കുമരുന്ന് പിടികൂടി;നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം : വര്‍ക്കലയിൽ റിസോര്‍ട്ടുകളിൽ പോലീസിന്‍റെ മിന്നൽ പരിശോധന.അനധികൃതമായി സൂക്ഷിച്ച മദ്യവും കഞ്ചാവും കണ്ടെത്തി.റിസോര്‍ട്ടിൽ താമസക്കാരായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കോയമ്പത്തൂർ സ്വദേശികളായ തൻസിൽ, സഞ്ജീവ്, രാജ്കുമാർ, അഭിലാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ബിയർ ബോട്ടിലുകളും ഒന്നേകാൽ ലിറ്റര്‍ വിദേശമദ്യവും 31 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പോലീസ് പിടികൂടി. അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയാൽ റിസോര്‍ട്ട് ഉടമകൾക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. വർക്കല, അയിരൂർ പോലീസ് സംയുക്തമായാണ് റെയ്ഡ് സംഘടിപ്പിച്ചത് . വരുംദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles