Saturday, May 4, 2024
spot_img

പടക്ക ചന്ത നടത്തി കേരള പോലീസ്;വിറ്റഴിച്ചത് ലക്ഷങ്ങളുടെ പടക്കങ്ങൾ

തിരുവനന്തപുരം:ദീപാവലിയോട് അനുബന്ധിച്ച് കേരള പോലീസിൻ്റെ പടക്കം കച്ചവടം.ലക്ഷങ്ങളുടെ പടക്കങ്ങളാണ് പോലീസ് സേന വിറ്റഴിച്ചത്.തിരുവനന്തപുരത്തെ നന്ദാവനത്തെ ആംഡ് റിസർവ് ക്യാമ്പിലായിരുന്നു പടക്ക ചന്ത പ്രവർത്തിച്ചത്.ദീപാവലിക്ക് രണ്ടു ദിവസം മുൻപേ ആരംഭിച്ച പടക്കം കച്ചവടം ദീപാവലി ദിവസം വരെയുണ്ടായിരുന്നു. തലസ്ഥാന നഗരിയിലെ നിരവധി ജനങ്ങൾ ദീപാവലി ആഘോഷിച്ചത് പോലീസ് പടക്കം ഉപയോഗിച്ചായിരുന്നു.

പോലീസ് വെൽഫെയർ അസോസിയേഷന്റെ കീഴിലായിരുന്നു പടക്ക വിൽപന നടന്നത്. ഭരണ- പ്രതിപക്ഷ സംഘടനകളുടെ കീഴിൽ രണ്ടു പടക്കം ചന്തകൾ എആർ ക്യാമ്പിൽ ക്രമീകരിച്ചിരുന്നു.
ഏഴു തരത്തിലും വിലയ്‌ക്കുമുള്ള ബോക്‌സുകളാണ് വിൽപ്പനയ്‌ക്ക് ഉണ്ടായിരുന്നത്. 600 രൂപ മുതൽ 2500 രൂപവരെയുള്ള ബോക്‌സുകൾ വിൽപ്പനയ്‌ക്ക് എത്തിയിരുന്നു.

ഇതിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് 900 രൂപയുടെ ബോക്‌സായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.ശിവകാശിയിൽ നിന്നാണ് മൊത്ത വിലയ്‌ക്ക് പോലീസ് പടക്കങ്ങൾ വിൽപ്പനയ്‌ക്കായി എത്തിച്ചത്.

Related Articles

Latest Articles