Wednesday, May 1, 2024
spot_img

കോടതിയലക്ഷ്യ കേസ്;സംവിധായകൻ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയതിന് സംവിധായകൻ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി .ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണ് സംവിധായകന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

എന്തിനാണ് ഇത്തരം കാര്യങ്ങൾ വിളിച്ചു പറയുന്നത് എന്ന് കോടതി ചോദിച്ചു. ജനശ്രദ്ധ നേടാൻ ഇത്തരം കാര്യങ്ങളല്ലാ വിളിച്ചു പറയേണ്ടതെന്ന് കോടതി കുറ്റപ്പെടുത്തി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ചാനലിലൂടെ തന്നെ മാപ്പു പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജ്യൂഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നേരത്തെ കോടതിയിൽ ഹാജരായി ബൈജു കൊട്ടാരക്കര വ്യക്തമാക്കിയിരുന്നു

ഒരു ചാനൽ ചർച്ചയിലാണ് ബൈജു കൊട്ടാരക്കര വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചത്. പരാമർശത്തിൽ ഹൈക്കോടതി സ്വമേധയായാണ് ബൈജു കെട്ടാരക്കരയ്‌ക്ക എതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നത്. വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് സംവിധായകൻ നടത്തിയതെന്നാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ ഡ്രാഫ്റ്റ് ചാർജിൽ വ്യക്തമാക്കിയിരുന്നത്.

Related Articles

Latest Articles