Saturday, January 3, 2026

സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രമായി പൂന്തുറ; പോലീസ് പെട്രോളിംഗ് സംഘത്തെ കമ്പിവടികൊണ്ടടിച്ച ഗുണ്ടാ സംഘത്തെ പിടികൂടാനാകാതെ പോലീസ്; സംഘത്തലവൻ പൂന്തുറ സ്വദേശി ഹുസൈനെന്ന് പോലീസ്

തിരുവനന്തപുരം: പൂന്തുറയിൽ പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം. ആക്രമണത്തിൽ എസ് ഐക്ക് പരിക്കേറ്റു. പൂന്തുറ സ്റ്റേഷനിലെ പട്രോളിംഗ് സംഘം വാഹന പരിശോധ നടത്തുന്നതിടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. പൂന്തുറ സ്വദേശി ഹുസൈന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

പോലീസുകാരന്റെ തലക്ക് കമ്പി കൊണ്ട് അടിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ഗ്രേഡ് എസ് ഐ ജയപ്രകാശിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണമുണ്ടായത്.

Related Articles

Latest Articles