Monday, December 29, 2025

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സ്ഥാപനങ്ങള്‍ അടച്ച്‌ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ കളക്ടറുടെ ഉത്തരവ്

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ച്‌ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ ഉത്തരവ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ആണ് ഉത്തരവിട്ടത്. 2013ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്‌ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്.

സ്ഥാപനത്തിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പൊലീസ് മേധാവികള്‍ക്ക് കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2013ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്‌ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ട ആസ്തികളുമായി ഇടപെടുന്നതിലും വിലക്കേര്‍പ്പെടുത്തി.

Related Articles

Latest Articles