Saturday, September 19, 2026

കൊലപ്പെടുത്തേണ്ട ആളുകളുടെ ലിസ്റ്റുമായി PFI തീവ്രൻ അറസ്റ്റിൽ

ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പതിമൂന്നാം പ്രതിയായ കാജാ ഹുസൈന് ഒളിത്താവളം ഒരുക്കി നൽകിയത് പോപ്പുലർ ഫ്രണ്ട് കോട്ടക്കൽ ഏരിയ റിപ്പോർട്ടർ സിറാജുദ്ദീൻ ആയിരുന്നു. ഇയാളുടെ ഇന്നലെയായിരുന്നു പിടികൂടിയത്, തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറം ലോകത്തിക്കിന് ലഭിച്ചത്. മലപ്പുറം, പാലക്കാട് ജില്ലയിലെ ആലത്തൂർ എന്നിവിടങ്ങളിലെ ആർ.എസ്.എസ്.ബിജെപി നേതാക്കളുടെ പേരുകളാണ് ലിസ്റ്റിലുളളത്.

എവിടെയെങ്കിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നാൽ 24 മണിക്കൂറിൽ തിരിച്ച് അടിക്കാനുള്ള ലിസ്റ്റാണ് ഏരിയാ റിപ്പോർട്ടർമാർ തയ്യാറാക്കിയിരിക്കുന്നത്. ചിലയിടത്ത് വീടുകളുടെ സ്‌കെച്ചും ആളുകളുടെ ഫോട്ടോയും ഉൾപ്പെടെയും സംഘത്തിന്റെ കയ്യിലുണ്ട്. സംസ്ഥാനത്തുടനീളം ഇത്തരത്തിൽ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Latest Articles