Tuesday, May 7, 2024
spot_img

മാവോയിസ്റ്റ് പ്രദേശമെന്ന ആക്ഷേപം മാറ്റാൻ ഇനി ഈ വഴി മാത്രം! എല്ലാ ദിവസവും ഒരുമിച്ച് ദേശീയ ഗാനം ആലപിക്കാനൊരുങ്ങി ഗ്രാമ വാസികൾ

മുംബൈ: മാവോയിസ്റ്റ് പ്രദേശമാണെന്ന ആക്ഷേപം മായ്ക്കുന്നതിന് വേണ്ടി ദിവസവും ദേശീയ ഗാനം ആലപിക്കാൻ ഒരുങ്ങുകയാണ് പശ്ചിമ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ മുറ ഗ്രാമ വാസികൾ, മുംബൈയിൽ നിന്നു 900 കി ലോമീറ്റർ അകലെയുള്ള മുറയിൽ ഏകദേശം 2,500 പേരാണു താമസം.

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ചരിത്രമുള്ള ഗ്രാ തീവ്ര ആശയങ്ങളിൽനിന്നു മുക്തമാ കാനുള്ള ശ്രമത്തിലാണ്. ഓഗസ്റ്റ് 15 മുതലാണ് പ്രഭാതങ്ങളിൽ ദേശീയ ഗാനാലാപനം ആരംഭിച്ചത്.

ദിവസവും ഓരോ സ്ഥലത്തെയും താമസക്കാരും വ്യാപാരികളും പൊലീസ് ഉദ്യോഗസ്ഥരും രാവിലെ 8.45നു ഒരിടത്ത് ഒത്തുകൂടിയാണ് ദേശീയഗാനം ആലപിക്കുന്നത്. അയൽ ഗ്രാമമായ വിവേകാനന്ദപുരിലും ഈ രീതി ആരംഭിച്ചിരിക്കുകയാണ്.

Related Articles

Latest Articles