Saturday, September 19, 2026

പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണക്കേസ്: വിചാരണ യുപിയില്‍ തന്നെ നടക്കും

ദില്ലി : നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്റെ വിചാരണ ഉത്തർപ്രദേശിൽനിന്നു കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഒന്നാംപ്രതി കെ.എ.റൗഫ് ഷരീഫ് സമർപ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് രാമസുബ്രഹ്‌മണ്യം അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഇതോടെ മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനടക്കം പ്രതിപ്പട്ടികയിലുള്ള കേസിന്‍റെ വിചാരണ ഉത്തർപ്രദേശിൽ വച്ച് നടക്കും.

കേസ് രജിസ്റ്റർ ചെയ്തതും ഭൂരിപക്ഷം സാക്ഷികളും കേരളത്തിലായതിനാൽ യുപിയിൽനിന്ന് വിചാരണണ് കേരളത്തിലേക്ക് മാറ്റണമെന്നായിരുന്നു ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. 2018ല്‍ റജിസ്റ്റർ ചെയ്ത കേസില്‍ 2020ലെ ഹത്രസ് സംഭവവുമായി ബന്ധിപ്പിച്ച് യുപിയിൽ വിചാരണ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു.

Related Articles

Latest Articles