Monday, November 2, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റി ഉപയോഗിച്ചെന്ന കേസ് : റിവ്യൂ ഹര്‍ജി നാളെ പരിഗണിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റി ഉപയോഗിച്ചെന്ന കേസില്‍ ആര്‍.എസ്.ശശികുമാര്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്‍റെ സാധുത ഇനി പരിശോധിക്കരുത് എന്നിവയാണ് ഹർജിക്കാരൻ തന്റെ ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നംഗ ബെഞ്ച് സാധുത പരിശോധിച്ചശേഷമാണ് കേസ് വാദത്തിനെടുത്തതെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം ദുരിതാശ്വാനിധി ഫണ്ട് വകമാറ്റിയെന്ന കേസ് ബുധനാഴ്ച മൂന്നംഗ ബെഞ്ച് പരിഗണിക്കും.

എൻസിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിനു 25 ലക്ഷം, മുൻ ചെങ്ങന്നൂര്‍ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിനു കടം തീര്‍ക്കാൻ എട്ടര ലക്ഷം, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം തുടങ്ങിയവയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഫണ്ട് അനുവദിച്ചത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.

Related Articles

Latest Articles