തിരുച്ചിറപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ വിവാഹംചെയ്ത കേസിൽ 26-കാരിയായ അദ്ധ്യാപിക അറസ്റ്റിലായി. തിരുച്ചിറപ്പള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് സ്‌കൂളിൽ പോയ കുട്ടി തിരികെയെത്താത്തതിനെ തുടർന്ന് മാതാപിതാക്കള്‍ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ
അന്വേഷണത്തിൽ വിദ്യാർഥിയുടെ സ്കൂളിലെ അദ്ധ്യാപികയെയും അതേ ദിവസം തന്നെ കാണാതായതായി കണ്ടെത്തി. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും സ്കൂൾ കഴിഞ്ഞതിനുശേഷം അദ്ധ്യാപിക കുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിക്കുകയുമായിരുന്നെന്ന് കണ്ടെത്തി. തുടർന്നാണ് പോക്‌സോ കേസ് പ്രകാരം അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്

