Tuesday, September 22, 2026

സില്‍വര്‍ ലൈന്‍ സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട്: സുപ്രീംകോടതിയില്‍ ഹൈക്കോടതി നിലപാടിനെതിരെ ഹർജി

ദില്ലി: സില്‍വര്‍ ലൈന്‍ സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ആലുവ സ്വദേശി സുനിൽ ഹർജി സമർപ്പിച്ചു. സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

വരുന്ന തിങ്കളാഴ്ച ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കും. ഒരു ദിവസം നിർത്തിവെച്ച സര്‍വേ കല്ലിടല്‍ സംസ്ഥാനത്ത് പുനരാരംഭിച്ചതോടെ ജനങ്ങൾ വീണ്ടും പ്രതിഷേധം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരിടത്തും സില്‍വര്‍ ലൈന്‍ സര്‍വേ നടത്താൻ കഴിഞ്ഞിരുന്നില്ല. പ്രതിഷേധത്തെത്തുടർന്ന് ജീവനക്കാർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.

Related Articles

Latest Articles