പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍; പിടിയിലായത് പാണക്കാട് സ്വദേശി ഷാഹിദ്

POCSO

0
POCSO

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍. പാണക്കാട് സ്വദേശി വാക്കയില്‍ ഷാഹിദിനെയാണ് പോലീസ് പിടികൂടിയത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബും പിന്നീടും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കോട്ടക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ പ്രതിയെ മലപ്പുറം ഡി.വൈ.എസ്‌പി പി.എം പ്രദീപാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരവും കേസെടുത്തു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.