Thursday, January 8, 2026

പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം; മരിച്ചത് ബേപ്പൂർ സ്വദേശി അർജുൻ

കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ കോഴിക്കോട് നടുവട്ടത്താണ് ദാരുണ സംഭവം നടന്നത്.

ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിനിടെ അര്‍ജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും അർജുൻ മരണപ്പെടുകയായിരുന്നു.

വാഹനങ്ങള്‍ എപ്പോഴും കടന്നു പോകുന്ന പ്രധാന പാതയിലായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ കെ എസ് ഇ ബി ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച്‌ നാട്ടുകാർ റോഡ് ഉപരോധിച്ചു.

Related Articles

Latest Articles