Monday, May 6, 2024
spot_img

കണ്ണപുരത്ത് വാഹനാപകടം; പിക്ക് അപ്പ് വാൻ റോഡ് സൈഡിലേക്ക് പാഞ്ഞു കയറി, 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണപുരത്ത് വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. പിക്ക് അപ്പ് വാൻ റോഡ് സൈഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട് റോഡ് സൈഡിൽ നിൽക്കുന്നവരുടെ ദേഹത്തേക്ക് വാഹനം ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണപുരം യോഗശാല സ്വദേശി എം നൗഫൽ, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുൾ സമദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിൽ ഉണ്ടായിരുന്ന സ്കൂട്ടർ യാത്രക്കാരനെയും റോഡരികിൽ നിൽക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു. പിക്ക് വാൻ ആദ്യം സ്കൂട്ടറിൽ ഇടിച്ച ശേഷം റോഡരികിൽ നിന്നവർക്ക് നേരെ പാഞ്ഞുകയറുകയായിരുന്നുവെന്നാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം.

Related Articles

Latest Articles