തിരുവനന്തപുരം : പൗർണ്ണമിക്കാവ് ബാല ത്രിപുരസുന്ദരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും പൗർണ്ണമി മഹോത്സവവും നാളെ ആരംഭിക്കും. നാളെ മുതൽ ദിവസവും ലളിതാ സഹസ്ര നാമപാരായണം, ദേവീമാഹാത്മ്യപാരായണം, സൗന്ദര്യലഹരി പാരായണം എന്നിവയും വൈകുന്നേരങ്ങളിൽ ആധ്യാത്മിക സദസ്സും ഉണ്ടായിരിക്കും. സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും
നാടൊരുങ്ങി.. കാത്തിരിപ്പിന് ഇനി ഒരു രാത്രിയുടെ ദൈർഘ്യം മാത്രം ! പൗർണ്ണമിക്കാവ് ബാല ത്രിപുരസുന്ദരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും പൗർണ്ണമി മഹോത്സവവും നാളെ ആരംഭിക്കും pic.twitter.com/3h4l0uZwSU
— Tatwamayi News (@TatwamayiNews) October 8, 2024
നവരാത്രി ആഘോഷങ്ങളിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. .അക്ഷര ദേവതകളുടെ ഫോട്ടോ അദ്ദേഹം സമർപ്പിച്ച് ഉദ്ഘാടനം ചെയ്യും. ഐഎസ്ആർഒ ചെയർമാൻ ഡോ: സോമനാഥ് ദേവിക്ക് മണിവീണ സമർപ്പിക്കും.
ജില്ലാ കളക്ടർ അനുകുമാരി IAS, വി.എസ്.എസ്.സി ഡയറക്ടർ ഡോ: ഉണ്ണികൃഷ്ണൻ,എഡിജിപിമാരായ എച്ച്.വെങ്കിടേഷ്, ബൽറാംകുമാർ ഉപാധ്യയാ IPS, സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ IPS, ഡിസിപി അജിത് മോഹൻ IPS, കേരളായുണിവേഴ്സിറ്റി വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ, ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽജി തുടങ്ങിയവർ വിവിധ പൂജകളിലും വിദ്യാരംഭ ചടങ്ങുകളിലും സംബന്ധിക്കും. ദിവസവും കലാപരിപാടികളും പുജകളും ഉണ്ടായിരിക്കും. എല്ലാ ഭാഷകളിലും വിദ്യാരംഭം നടക്കും എന്നതും പ്രത്യേകതയാണ്.
പത്താം തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ ആയിരത്തിലധികം പേർ ഒന്നിച്ച് പങ്കെടുക്കുന്ന സമൂഹ സൗന്ദര്യ ലഹരി പാരായണം. ദീപാരാധനക്ക് ശേഷം അഷ്ടമി കൊണ്ട് പൂജവെയ്പ്.11-ാം തീയതി വെള്ളിയാഴ്ച ദുർഗ്ഗാഷ്ടമിയും നവമി പൂജ, 12-ാം തീയതി ശനിയാഴ്ച മഹാനവമിയും ആയുധപൂജ,13-ാം തീയതി ഞായറാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 8 30 മുതൽ അക്ഷരാരാംഭവും വിദ്യാരംഭവും നടക്കും.
14ന് വൈകിട്ട് നെല്ലിവിള ദേവീക്ഷേത്രത്തിൽ നിന്നും കാവടി ഘോഷയാത്രയുണ്ടായിരിക്കും. തുടർന്ന് അഗ്നികാവടി, പൂകാവടി, പറവകാ വടി, സൂര്യകാവടി എന്നിവ ക്ഷേതത്തിൽ നടക്കും.
17 വ്യാഴാഴ്ച പൗർണ്ണമിയിൽ രാവിലെ 11 മുതൽ ഭക്തിഗാനമഞജരി,ഒരു മണി മുതൽ ഭജന,3 മുതൽ ഭരതനാട്യം,മോഹിനിയാട്ടം,കുച്ചുപ്പടി.5 മുതൽ തിരുവാതിര,കൈകൊട്ടിക്കളി.6 മുതൽ ഭജന.രാത്രി 8 മണിക്ക് തിളച്ച എണ്ണ നീരാട്ട്.മഞ്ഞപ്പാൽ നീരാട്ട്,വലിയ പൂപ്പട.10 മണിക്ക് വലിയ ഗുരുസിയോടെ നട അടയ്ക്കും.
ഒക്ടോബർ 10ന് നടക്കുന്ന സമൂഹ സൗന്ദര്യലഹരി പാരായണത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും +919744401175 എന്ന നമ്പരുമായി ബന്ധപ്പെടണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ഇന്ന് ക്ഷേത്ര സന്നിധിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പൗർണ്ണമിക്കാവ് ബാല ത്രിപുരസുന്ദരി ക്ഷേത്രത്തിന്റെ പിആർ പള്ളിക്കൽ സുനിൽജി, പ്രസിഡന്റ് അനന്തപുരി മണികണ്ഠൻ , സെക്രട്ടറി വെള്ളാർ സന്തോഷ് , ഫെസ്റ്റിവൽ കോർഡിനേറ്റർ അഭിജിത് എന്നിവർ പങ്കെടുത്തു

