Saturday, September 19, 2026

കർണാടക സർക്കാർ ആശുപത്രിയിൽ വൈദ്യുതി തകരാർ; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മൂന്ന് രോ​ഗികൾ മരിച്ചു

കർണ്ണാടക: വൈദ്യുതി തകരാർ ഉണ്ടായതിനെ തുടർന്ന് കർണാടക ബെല്ലാരിയിലെ സർക്കാർ ആശുപത്രിയിൽ മൂന്ന് രോഗികൾ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മൂന്ന് രോ​ഗികളാണ് മരിച്ചത്.

എന്നാൽ ആശുപത്രി അധികൃതർ ഈ ആരോപണം നിഷേധിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൈദ്യുതി നിലച്ച സമയത്ത് വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വെന്റിലേറ്ററിലായിരുന്ന മൗല ഹുസൈൻ (35), ചേട്ടമ്മ (30), മനോജ് (18) എന്നിവരാണ് മരിച്ചത്. മരണവിവരം ആശുപത്രി അധികൃതർ ഉടൻ വീട്ടുകാരെ അറിയിച്ചില്ലെന്ന് മനോജിന്റെ സഹോദരൻ നരേഷ് ആരോപിച്ചു.

Related Articles

Latest Articles