തിരുവനന്തപുരം ; സംസ്ഥാന സര്‍ക്കാരിന്റെ ലാന്റ് റെക്കോര്‍ഡില്‍ 01/02/2019 ല്‍ രണ്ട്‌ ഹെക്ടറില്‍ താഴെ കൃഷിഭൂമി കൈവശമുളള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രധാന്‍മന്ത്രി കൃഷി സമ്മാന്‍ നിധിയിലേക്ക് അപേക്ഷിക്കാം . GO(MS) N0.27/2019/AGRI 0001 16.02.2019, തിരുവനന്തപുരം അനുസരിച്ച് കേരള സര്‍ക്കാര്‍ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

പദ്ധതിയുടെ കീഴില്‍ 01.02.2018 മുതല്‍ ആനുകൂല്യ ലഭിക്കും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഗഡുവിന്റെ കാലാവധി 01.12.2018 മുതല്‍ 31.03.2019 വരെയാണ്.അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് 2018-2019 ലെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് (കാര്‍ഡ് നമ്പര്‍, ഗൃഹനാഥന്‍/ ഗൃഹനാഥയുടെ പേരുളള പേജ്, കുടുംബാഗങ്ങളുടെ പേരുളള പേജ്), ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്/ ആധാര്‍ എന്റോള്‍മെന്റ് നമ്പരിന്റെ രസീത്, എന്നിവ അപേക്ഷകക്കൊപ്പം സമര്‍പ്പിക്കണം.

സ്ഥാപനങ്ങളോട് അനുബന്ധിച്ച് സ്വന്തമായി വസ്തു ഉളളവര്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍ നിലവിലുളളതും ഉണ്ടായിരുന്നതുമായ ഉദ്യോഗസ്ഥര്‍, അംഗങ്ങളായ കര്‍ഷിക കുടുംബങ്ങള്‍, മന്ത്രിമാര്‍ ലോക്‌സഭാംഗങ്ങള്‍, രാജ്യസഭാംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അംഗങ്ങള്‍, മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ അംഗങ്ങളായ കര്‍ഷക കുടുംബങ്ങള്‍, കേന്ദ്ര സംസ്ഥാന ഓഫീസുകളിലും ഓട്ടോണോമസ് സ്ഥാപനങ്ങളിലും സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചതുമായ ഉദ്യോഗസ്ഥര്‍ (ക്ലാസ്സ് ഫോര്‍/ ഗ്രൂപ്പ് ഡി ഒഴികെ), കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും ഓട്ടോണോമസ് സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച് പ്രതിമാസം 10,000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ കൈപറ്റുന്നവര്‍ (ക്ലാസ്സ് ഫോര്‍/ ഗ്രൂപ്പ് ഡി ഒഴികെ) അവസാന അസസ്‌മെന്റ് വര്‍ഷം ഇന്‍കംടാക്‌സ് അടച്ചവര്‍, പ്രൊഫഷണല്‍ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍ (ഡോക്ടര്‍, എഞ്ചിനീയര്‍, ആര്‍ക്കിടെക്ടര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങി നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത് പ്രാക്ടീസ് ചെയ്യുന്നവര്‍) എന്നിവര്‍ അംഗങ്ങളായ കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതി അനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഡൗണ്‍ലോഡ് – ചെയ്യുന്നതിനും കൃഷി വകുപ്പിന്റെ www.keralaagriculture.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ടോള്‍ ഫ്രീ നമ്പര്‍ 1800-425-1661 ,1800-180-1551
വാട്ട്‌സപ്പ് നമ്പര്‍- 9447051661,
[email protected]