Saturday, May 25, 2024
spot_img

പിണറായിക്ക് വീണ്ടും കനത്ത തിരിച്ചടി; ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം തടഞ്ഞു; ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിനെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ. കേസുമായി ബന്ധപ്പെട്ട ഇഡിയുടെ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി നടപടി. അന്വേഷണത്തിന് എതിരേ ഇഡി സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും വാദം കേള്‍ക്കുകയും ചെയ്യും. ഇതിനായി എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയക്കും.

ഇതേ വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്നുണ്ടാകുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്.
ജസ്റ്റിസ് വികെ മോഹനന്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നായിരുന്നു ഇഡി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട ഒരു കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും, സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ഇഡിയുടെ വാദം.

അതേസമയം ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള തീരുമാനം നിയമവശങ്ങള്‍ പരിശോധിച്ചെടുത്തതെന്ന പ്രതിരോധവുമായി സിപിഎം രംഗത്തെത്തി. ഇടക്കാല സ്റ്റേ വന്നതുകൊണ്ട് ആ തീരുമാനം ഇല്ലാതാകുന്നില്ലെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles