Monday, October 19, 2026

വിജിലൻസ് കെണിയിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ ;കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടിയത്

ഇടുക്കി: ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പ്രമോദ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസർ പ്രമോദ് കുമാറിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.

സർട്ടിഫിക്കറ്റിനായി 3,000 രൂപയായിരുന്നു വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്. 500 രൂപ മുൻകൂർ നൽകിയ ശേഷം പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് സംഘം നൽകിയ പണം കൈമാറുന്നതിനിടയിലാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രമോദ് കുമാറിനെ റിമാന്റ് ചെയ്തു.

Related Articles

Latest Articles