Monday, December 29, 2025

ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഗോവ: ഗോവയില്‍ മുഖ്യമന്ത്രിയായി ബി.ജെ.പിയുടെ പ്രമോദ് സാവന്ത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ രാവിലെ 11മണിക്കാണ് ചടങ്ങ് നടക്കുക. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ മറ്റ് ബി.ജെ.പി മുഖ്യമന്ത്രിമാരും പങ്കെടുക്കും.

തിങ്കളാഴ്ച പുതിയ സർക്കാർ രൂപീകരണത്തിനായി ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ സാവന്ത് കണ്ടിരുന്നു. 20 ബി.ജെ.പി എം.എല്‍.എമാരും മൂന്നു സ്വതന്ത്രരും രണ്ട് എം.ജി.പി എം.എല്‍.എമാരുമടക്കം 25 പേരുടെ പിന്തുണയാണുള്ളത്.

Related Articles

Latest Articles