Wednesday, May 29, 2024
spot_img

ആറാം ദിനത്തില്‍ 69 ചിത്രങ്ങളുമായി രാജ്യാന്തര ചലച്ചിത്രമേള പുരോഗമിക്കുന്നു

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക 69 ചിത്രങ്ങള്‍. മേളയില്‍ മികച്ച അഭിപ്രായം നേടിയ റേപ്പിസ്റ്റ് ഉള്‍പ്പെടെ 50 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും ബ്രദേഴ്സ് കീപ്പറിന്‍റെ രണ്ടാമത്തെ പ്രദര്‍ശനവും ഇന്ന് നടക്കും.

ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അന്‍റാലിയ ഫിലിം ഫെസ്റ്റിവല്‍ ,അങ്കാര ഫിലിം ഫെസ്റ്റിവല്‍ ഏഷ്യാ പസഫിക് സ്‌ക്രീന്‍ തുടങ്ങി 23 പുരസ്‌ക്കാരങ്ങൾ നേടിയ ടര്‍ക്കിഷ് ചിത്രമാണ് ബ്രദേഴ്സ് കീപ്പർ. രോഗിയായ സുഹൃത്തിനെ രക്ഷിക്കാനുള്ള ഒരു സ്‌കൂള്‍ കുട്ടിയുടെ പോരാട്ടവും ബോര്‍ഡിങ്‌ സ്കൂളില്‍ അവന്‍ നേരിടുന്ന തടസ്സങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

ആറാം ദിനത്തില്‍ ലോക സിനിമയിലെ 25 ചിത്രങ്ങള്‍ ഉള്‍പ്പടെ 69 സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പുരുഷാധിപത്യത്തിനെതിരെ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്‍റെ കഥ പറയുന്ന അല്‍ബേനിയന്‍ ചിത്രം ഹൈവ് , മാലിയുടെ പശ്ചാത്തലത്തിലെ പ്രണയകഥ ഒരുക്കുന്ന മാലി ട്വിസ്റ്റ് , എ ഹീറോ, ഫ്രാന്‍സ്, ബെല്ലാര്‍ഡ് ഓഫ് വൈറ്റ് കൗ, 107 മദേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് മേളയുടെ ഇന്നത്തെ പ്രധാന ആകര്‍ഷണം.

Related Articles

Latest Articles