Saturday, September 19, 2026

ഗർഭിണിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കൊന്നു കുഴിച്ചുമൂടി; സുഹൃത്തായ 23 കാരൻ അറസ്റ്റിൽ

ചെന്നൈ: ഗർഭിണിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചു മൂടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ‌. വിഴുപ്പുറം ജില്ലയിൽ സംഗീത ബാൻഡിൽ ഡ്രമ്മറായ ബി.അഖിലനും (23), 17 വയസ്സുകാരിയുമായി പ്രണയത്തിലായിരുന്നു. ഗർഭിണിയായതോടെ പെൺകുട്ടി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കഴുത്ത് ഞെരിച്ചു കൊന്നത്.

തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതശരീരം കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികൾ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ സുഹൃത്തിനായി തിരച്ചിൽ തുടരുന്നു.

Related Articles

Latest Articles