Friday, September 25, 2026

വീണ്ടും വൈദ്യപരിശോധനയ്‌ക്കെത്തിയ പ്രതി അക്രമാസക്തനായി;പോലീസുകാർക്ക് നേരെ ആക്രമണ ശ്രമം

മലപ്പുറം: തിരൂരങ്ങാടിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിയ പ്രതി അക്രമാസക്തനായി. ചേലമ്പ്ര സ്വദേശി റഫീഖ് ആണ് ആക്രമാസക്തനായത്.മദ്യപിച്ചെത്തി വയോധികന്റെ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചെന്ന പരാതിയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രി 11.45 ഓടെയാണ് എസ്‌ഐയും രണ്ടു പൊലീസുകാരും ചേര്‍ന്ന് ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ വെച്ച് പ്രതി അക്രമാസക്തനാവുകയും പൊലീസുകാരെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പ്രതിയുടെ തോളില്‍ ഉണ്ടായിരുന്ന മുണ്ടുപയോഗിച്ച് കൈകള്‍ കെട്ടിയശേഷമായിരുന്നു വൈദ്യപരിശോധന പൂര്‍ത്തീകരിച്ചത്.

Related Articles

Latest Articles