Wednesday, May 15, 2024
spot_img

തിരുവനന്തപുരത്ത് ഗര്‍ഭിണി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത

തിരുവനന്തപുരം: കല്ലറയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യ ആണ് മരിച്ചത്. 21 വയസായിരിന്നു. ഭാഗ്യയുടെ വീട്ടില്‍ വച്ചു തന്നെയാണ് ആത്‍മഹത്യ ചെയ്‌തത്‌. വൈകുന്നേരം 4 മണിയോടെയാണ് ഭാ​ഗ്യയെ തൂങ്ങിമരിച്ച നിലയില്‍ മുറിയില്‍ കണ്ടത്.

ഉച്ചക്ക് ഭര്‍ത്താവ് മദ്യപിക്കുന്നത് കണ്ടതിന്റെ മനോവിഷമമാണ് ആത്‍മഹത്യക്ക് കാരണമെന്ന് പോലീസ് പറയുന്നു. ഇന്‍ക്വസ്‌റ്റ് നടപടികള്‍ക്ക് ശേഷം ഭാ​ഗ്യയുടെ മൃത​ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles