Sunday, May 19, 2024
spot_img

ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം;മരണകാരണം ‘ബോംബയിൽ’ പ്രതിഭാസം,പ്രാഥമിക പരിശോധനാ വിവരങ്ങൾ പുറത്ത്

തൃശൂര്‍:തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തില്‍ ഉണ്ടായത് ‘ബോംബയിൽ’ പ്രതിഭാസമാണെന്ന് വ്യക്തമായി. പ്രാഥമിക പരിശോധനാ വിവരങ്ങൾ പുറത്ത് വന്നു.‘ബോംബയിൽ’ എന്ന് വിളിക്കുന്ന കെമിക്കൽ എക്‌സ്ലോഷൻ പ്രതിഭാസമാണ് ഫോണിൽ ഉണ്ടായതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.തുടർച്ചയായ ഉപയോഗം കൊണ്ടോ ബാറ്ററിയുടെ തകരാറു കൊണ്ടോ ഫോൺ ചൂടാകുന്നതാണ് ബോംബയിൽ എന്ന പ്രതിഭാസത്തിലേക്ക് നയിക്കുന്നത്.. ബാറ്ററിയിലെ ലിഥിയം – അയൺ എന്നിവയ്ക്ക് സംഭവിക്കുന്ന രാസമാറ്റം ആണ് അപകടകാരണം

ഫോൺ ചൂടായപ്പോൾ ബാറ്ററിക്കുള്ളിലെ രാസവസ്തു സ്‌ക്രീനില്‍ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാവാമെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം.കുട്ടിയുടെ മുഖവും ഫോണ്‍ പിടിച്ചെന്നു കരുതുന്ന വലതു കൈയും സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു.മൂന്നര വർഷം മുമ്പ് പാലക്കാട് നിന്നാണ് ഫോൺ വാങ്ങിയത്. ഫോൺ തകരാറിലായതോടെ ഇതേ കടയിൽ നിന്ന് ഒന്നരവർഷം മുമ്പ് ബാറ്ററി മാറ്റിയിരുന്നു.ഇത് നിലവാരമില്ലാത്തതായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചാര്‍ജ് ചെയ്യുമ്പോഴല്ല സ്‌ഫോടനമെന്ന് വീട്ടുകാര്‍ പറഞ്ഞു.

Related Articles

Latest Articles