Friday, September 18, 2026

ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസം;സമ്പൂർണ നിയന്ത്രണത്തിൽ ഭേദഗതി വരുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: ബഫര്‍സോണ്‍ മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തി സുപ്രീം കോടതി. സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുകയാണ്. അതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണമാണ് സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ ഇളവു വരുത്തുമെന്നാണ് ഇന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരവിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തുവിടും. അതിനുശേഷം മാത്രമേ എന്തൊക്കെ ഇളവുകളാണ് അനുവദിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ ഒരു വ്യക്തതയുണ്ടാകുകയുള്ളു.

Related Articles

Latest Articles