Monday, May 6, 2024
spot_img

പ്രധാനമന്ത്രിക്കൊപ്പം ഒരേ വേദി പങ്കിടാനായതിൽ അഭിമാനം;വിമർശകരുടെ വായടപ്പിച്ച് നവ്യ നായർ

പ്രധാനമന്ത്രിക്കൊപ്പം ഒരേ വേദി പങ്കിടാനായതിൽ അഭിമാനമെന്ന് നടി നവ്യ നായർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിൽ ഇപ്രകാരം കുറിച്ചത്. അതോടൊപ്പം യുവം 2023 എന്ന ഹാഷ്ടാഗും താരം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്കൊപ്പം ഒരേ വേദി പങ്കിട്ടതിൽ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെയാണ് നവ്യ നായർ പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന യുവം 2023 പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് നവ്യാ നായർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നത്. നവ്യ നായരുടെ ഫെയ്സ്ബുക്ക് പേജിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റുകളുടെ താഴെ പരിഹാസ കമന്റുകൾ വരാൻ തുടങ്ങി. യുവം പരിപാടിയിൽ നവ്യ പങ്കെടുത്തത് തെറ്റായിപ്പോയി. നവ്യയിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ല എന്നായിരുന്നു ചിലർ വിമർശിച്ചത്. ഇതിനിടയിലാണ് ട്രോളന്മാരുടെ വായടപ്പിക്കും വിധം നവ്യ നായരുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് എത്തിയത്. പ്രധാനമന്ത്രിയെ പ്രശംസിച്ചുള്ള കുറിപ്പ് വിമർശകർക്കുള്ള മറുപടിയാണെന്നാണ് നവ്യയുടെ ആരാധകർ പറയുന്നത്.

Related Articles

Latest Articles