Monday, April 29, 2024
spot_img

ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ ! പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പത്തനംതിട്ടയിൽ !അഭിസംബോധന ചെയ്യുക ഒരു ലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലിയെ

പത്തനംതിട്ട – മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാരംഭം കുറിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനായുള്ള ഒരുക്കങ്ങൾ, ജില്ലാ സ്റ്റേഡിയത്തിൽ അവസാന ഘട്ടത്തിൽ. നാളെ രാവിലെ കൊച്ചിയിൽ നിന്നു ഹെലികോപ്റ്റർ മാർഗം പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രിക്ക് നേതാക്കളും ജില്ലാ ഭരണകൂടവും ചേർന്ന് ഊഷ്‌മള സ്വീകരണം നൽകും.

11 മണിയോടെയാകും സമ്മേളന വേദിയായ ജില്ലാ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി എത്തുക. പ്രധാനമന്ത്രിയും ബിജെപിയുടെ പത്തനംതിട്ട–മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുമടക്കം 60 പേർക്കാണ് വേദിയിൽ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. മുൻനിരയിൽ രണ്ടു ബ്ലോക്കുകളിലായി സാമൂഹിക– സാംസ്കാരിക– ആധ്യാത്മിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് വിഐപി ഇരിപ്പിടങ്ങളൊരുക്കും. സമ്മേളനത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി .

വേനൽക്കാലത്തെ താപനില കണക്കിലെടുത്ത് പന്തലിൽ ഫാനുകൾ അടക്കമുള്ള സജ്ജീകരണങ്ങൾ ക്രമീകരിക്കും. പത്തനംതിട്ടയിലെ സമ്മേളനത്തിനു ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്കു തിരിക്കും.

Related Articles

Latest Articles