Wednesday, May 29, 2024
spot_img

ചൈനീസ് കുബുദ്ധി പ്രവർത്തിച്ചു തുടങ്ങി ! മാലിയിൽ നിന്ന് ഇന്ത്യൻ സൈനികരെ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിക്കുമെന്ന് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസ

മാലി ദ്വീപ് സമൂഹത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുമെന്ന തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുമെന്നും ഭരണത്തിലേറി ആദ്യ ദിനം മുതൽ ഇന്ത്യൻ സൈനികരെ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിക്കുമെന്നും മാലി ദ്വീപിന്റെ നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു. നവംബർ 17 നാണ് മുയിസു സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി സ്ഥാനമേൽക്കുക.

മാലദ്വീപിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഇരു സർക്കാരുകളും തമ്മിലുള്ള കരാർ പ്രകാരം കപ്പൽ നിർമാണശാല നിർമിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പലതവണ വ്യക്തമാക്കിയിരുന്നു. ചൈനീസ് അനുകൂലിയായി പരസ്യമായി അവകാശപ്പെട്ടിട്ടുള്ള മുയിസു, രണ്ടാം ഘട്ട വോട്ടെടുപ്പിൽ 54% വോട്ടു നേടിയാണു ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയത്.

ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന ദ്വീപസമൂഹങ്ങളിൽ ചൈനയോടു കൂറും ആഭിമുഖ്യവുമുള്ള നേതാവ് അധികാരത്തിലെത്തുന്നത് ഇന്ത്യയ്ക്കു പുതിയ വെല്ലുവിളിയാകുമെന്ന് നേരത്തെ വിലയിരുത്തലുകളുണ്ടായിരുന്നു. ചൈനയ്ക്കു മീതേ ഇന്ത്യയ്ക്കു പരിഗണന നൽകിയിരുന്ന ആളായിരുന്നു മുൻ പ്രസിഡന്റ് സോലിഹ്. 85% പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ 46% വോട്ടാണ് മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) നേതാവായ സോലിഹിനു ലഭിച്ചത്. എന്നാൽ മറ്റൊരു മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് എംഡിപി വിട്ടു സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയതാണ് തെരഞ്ഞെടുപ്പ് ഫലത്തെ അപ്പാടെ തലകീഴ് മറിച്ചത്.

Related Articles

Latest Articles