Monday, September 21, 2026

‘മുൻ സർക്കാർ കുറ്റവാളികളെ സംരക്ഷിച്ചു, യോഗി സർക്കാർ അവരെ ജയിലിലടച്ചു’: തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മീററ്റ്: യുപിയിലെ മുൻ ഭരണങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥ് സർക്കാർ ഇവരെ ജയിലിലടച്ചഎന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“മുൻ സർക്കാരുകളുടെ കാലത്ത്, ക്രിമിനലുകൾക്കും മാഫിയകൾക്കും അഴിഞ്ഞാടാൻ അനുവാദമുണ്ടായിരുന്നു. മുമ്പ് അനധികൃത അധിനിവേശ ടൂർണമെന്റുകൾ ഉണ്ടായിരുന്നു. മീററ്റിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾക്ക് അവരുടെ വീടുകൾ കത്തിച്ചത് ഒരിക്കലും മറക്കാനാവില്ല. സ്വന്തം വീട് ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യാൻ ജനങ്ങൾ നിർബന്ധിതരായത് മുൻ സർക്കാരുകളുടെ വിനോദത്തിൻ്റെ ഭാഗമായിരുന്നു.”- അദ്ദേഹം പറഞ്ഞു

മാത്രമല്ല അഞ്ച് വർഷം മുമ്പ് പെൺമക്കൾ വൈകുന്നേരം പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്നു. ഇന്ന് അവർ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിക്കുന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. മീററ്റിലെ സർധന പട്ടണത്തിലെ സലാവ, കൈലി ഗ്രാമങ്ങളിൽ 700 കോടി രൂപ ചെലവിലാണ് സർവകലാശാല സ്ഥാപിക്കുന്നത്.

Related Articles

Latest Articles