Tuesday, November 17, 2026

മലയാള കരയ്ക്കാകെ അഭിമാനം !മിന്നു മണിക്ക് ഇന്ത്യൻ വനിതാ സീനിയർ ടീമിൽ അരങ്ങേറ്റ മത്സരം

ധാക്ക : ഇന്ത്യന്‍ ദേശീയ ടീമിനായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന അഭിമാന നേട്ടം സ്വന്തമാക്കി വയനാട് മാനന്തവാടി ചോയിമൂലയിലെ മണി-വസന്ത ദമ്പതിമാരുടെ മകൾ മിന്നു മണി. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ ഇലവനില്‍ ഇടംനേടിയതോടെ താരത്തിന്റെ ഇന്ത്യൻ സീനിയർ ടീമിലുള്ള അരങ്ങേറ്റം ഉറപ്പായി. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമായ മിന്നു മികച്ച ഒരു ഓള്‍റൗണ്ടറാണ്.

മിന്നുവിനു പുറമേ അനുഷ ബാറെഡ്ഢിയും രാജ്യത്തിനായുള്ള അരങ്ങേറ്റ മത്സരം കളിക്കും. നേരത്തേ ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു 18 അംഗ ടീമില്‍ നിന്നാണ് പ്ലേയിങ് ഇലവനിലേക്കെത്തുന്നത്. നേരത്തേ നടന്ന വനിതാ ഐപിഎല്ലില്‍ ദില്ലിക്യാപിറ്റല്‍സ് ടീമിലും താരം ഉണ്ടായിരുന്നു. ഇതോടെ വനിതാ ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന നേട്ടവും മിന്നു സ്വന്തമാക്കി

Related Articles

Latest Articles