Tuesday, May 21, 2024
spot_img

“ഹിന്ദു മതത്തിനെതിരെ നടത്തിയ ആരോപണത്തിന് ഞാൻ മാപ്പ് ചോദിക്കുന്നു”; പ്രസംഗം വിവാദമായതോടെ ഹിന്ദുക്കളുടെ കാലുപിടിച്ച് പുരോഹിതൻ

തമിഴ്നാട്: ഹിന്ദു മതത്തിനെതിരെയും, വിശ്വാസങ്ങളെയും കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ ക്രൈസ്​തവ പുരോഹിതൻ ഒടുവിൽ മാപ്പ്​ പറഞ്ഞു. കന്യാകുമാരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജോർജ്​ പൊന്നയ്യയാണ്​ ഹിന്ദുക്കളുടെ പ്രതിഷേധത്തെതുടർന്ന്​ മാപ്പ്​ പറഞ്ഞത്​. ജയിലിൽ മരിച്ച സാമൂഹിക പ്രവർത്തകൻ സ്​റ്റാൻ സ്വാമിയുടെ അനുസ്​മരണ യോഗത്തിൽ നടത്തിയ പ്രസംഗമാണ്​ ജോർജ്​ പൊന്നയ്യയെ കുരുക്കിലാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പൊന്നയ്യ തന്റെ പ്രസംഗത്തിൽ വിമർശിച്ചിരുന്നു.

എന്നാൽ ഇതേത്തുടർന്ന് ഹിന്ദു സംഘടനകൾ അദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ രംഗത്തെത്തുകയും,അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്​തു. കന്യാകുമാരിയിലും തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലുമായി ഈ പുരോഹിതനെതിരെ 30 ഓളം പരാതികളാണ് ലഭിച്ചത്. എന്നാൽ തന്റെ പ്രസംഗത്തി​ൽനിന്ന് ചില ഭാഗങ്ങൾ മുറിച്ചെടുത്ത്​ എഡിറ്റുചെയ്​ത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ​ പൊന്നയ്യയുടെ വാദം.

പുരോഹിതന്റെ വാക്കുകൾ ഇങ്ങനെ:

‘എഡിറ്റുചെയ്​ത വീഡിയോ കണ്ടിട്ട്​ ഞാൻ ഹിന്ദു മതത്തിനും വിശ്വാസങ്ങൾക്കും എതിരായി സംസാരിച്ചുവെന്ന് പലരും തെറ്റിദ്ധരിച്ചു. ഞാനും യോഗത്തിൽ സംസാരിച്ച ആളുകളും അത്തരത്തിലുള്ള ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ സംസാരം എ​െൻറ ഹിന്ദു സഹോദരങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ, ഞാൻ പൂർണഹൃദയത്തോടെ ക്ഷമ ചോദിക്കുന്നു’-അദ്ദേഹം പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles