Tuesday, April 30, 2024
spot_img

മഹാരാഷ്‌ട്രയിൽ തീരാനാശം വിതച്ച് മഴ; വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും മരണം 65 കടന്നു

മുംബൈ: മഹാരാഷ്‌ട്രയിലെ കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും 65 പേർ മരിച്ചു. റായ്‌ഗഡിലെ തലായ് ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 38 പേർ മരിക്കുകയും പോളദ്‌പൂരിലെ മണ്ണിടിച്ചിലിൽ 11 പേർ മരിക്കുകയും ചെയ്‌തു. സതാരയിൽ കനത്ത മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ 12 പേരാണ് മരിച്ചത്. മുംബൈയിലെ ഗോവണ്ടിയിൽ വീട് തകർന്നുവീണ് നാല് പേരും മരിച്ചു. അതേസമയം റായ്‌ഗഡിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

മുംബൈയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം അറിയിച്ചു. ദുരന്തത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തുകയും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്‌തു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ഭരണകൂടത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. കനത്ത മഴയെത്തുടർന്ന് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കനത്ത മഴ ഒരു ദിവസത്തേക്ക് കൂടി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

സതാരയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെ മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ 12 പേർ മരിച്ചു. പഠാൻ ജില്ലയിൽ 4 പേർ മരിക്കുകയും മൂന്ന് കുടുംബങ്ങളെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്. രക്ഷാപ്രവർത്തനം ജില്ലയിലെ ഭരണകൂടമാണ് നടത്തുന്നത്. മുംബൈയിൽ വീട് തകർന്ന് 4 പേർ മരിച്ചു. മുംബൈയിലെ ഗോവണ്ടിയിലെ ശിവാജി നഗറിലാണ് വീട് ഇടിഞ്ഞുവീണ് നാല് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ളവർ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.രത്‌നഗിരിയിൽ നിന്ന് രക്ഷപ്പെടുത്തിയത് 1,800 പേരെരത്‌നഗിരിയിലെ ചിപ്‌ളൂണിൽ നിന്നും 1,800 പ്രളയബാധിതരെയൊണ് രക്ഷപ്പെടുത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles