Monday, October 12, 2026

ഹിന്ദുക്കളെ ഉന്മൂലനം ചെയ്യും സുടാപ്പികൾ.. യസീദികളെ ഇല്ലാതാക്കിയതു പോലെ.. | Hindu

നാദിയ മുറാദ് എന്ന യാസിദി പെൺകുട്ടി എഴുതിയ “ദ ലാസ്റ്റ് ഗേൾ” എന്ന ഒരു പുസ്തകമുണ്ട്.
ലോകരാജ്യങ്ങളുടെ കാതുകളില്‍ ഇടിമുഴക്കമാകുകയും ഒരോ മനുഷ്യ മനസാക്ഷികൾക്കുള്ളിലും തീ കോരി ഇടുകയും ചെയ്ത പുസ്തകമായിരുന്നു അത്….
ഈ ദശകത്തിലെ ഏറ്റവും വലിയ വംശഹത്യയ്ക്കും ക്രൂരതയ്ക്കും ഇരയായ ഇറാഖിലെ യസീദി വംശജരുടെ ദയനീയ ചരിത്രം ലോകം കണ്ണീരോടെ ശ്രവിച്ചത് നാദിയയിലൂടെ ആയിരുന്നു.

എന്തായിരുന്നു യസീദികൾ പീഢിപ്പിക്കപ്പെടാൻ കാരണം…???
എന്തു കൊണ്ടാണ് അവർ വംശഹത്യയ്ക്ക് വിധേയമാക്കപ്പെട്ടത് ???
നിനച്ചിരിക്കാതെ അപ്രതീക്ഷിതമായി വന്നെത്തിയ കലാപത്തിലും വംശഹത്യയിലും ആരാണ് അവർക്ക് തുണയേകിയത്???
വിശ്വമാനവികതയും ലോക സമാധാനവും പ്രസംഗിച്ച് നടക്കുന്ന എത്ര രാഷ്ട്രങ്ങൾ , രാഷ്ട്രീയ കഷികൾ ,പുരോഗമന വാദികൾ യസീദികൾക്ക് പിന്തുണയുമായെത്തി ???
നാദിറയുടെ വെളിപ്പെടുത്തലുകൾ തിരിച്ചറിവിൻ്റെ വല്ല്യ ഒരു താക്കീതായി ഇന്ത്യ ഉൾപ്പടെയുള്ള ഒട്ടുമിക്ക ലോകരാജ്യങ്ങളുടെയും മുമ്പിൽ ജ്വലിച്ച് നിൽക്കുന്നു എന്നതാണ് സത്യം ..

യസീദികൾ വിഗ്രഹ ആരാധകർ ആണ്.. ഏകദൈവ വിശ്വാസം ആണ് അടിത്തറ എങ്കിലും ഏഴ് മാലാഖകളിലൂടെ ആയിരുന്നു അവരുടെ പ്രാർത്ഥന.
സൂര്യദേവൻ്റെ ചിത്രം ആലേഖനം ചെയ്ത ഏഴ് മിനാരങ്ങൾ അടങ്ങിയ ക്ഷേത്രത്തിൽ ഓരോ മാലാഖമാർക്കും പ്രത്യേകം വിഗ്രഹങ്ങൾ തീർത്ത് ആരാധിച്ച് പോന്നിരുന്നു…
പാദരക്ഷകൾ പുറത്ത് വെച്ച് നഗ്ന പാദരായ് നടന്ന് ഓരോ കല്ലിലും തൊട്ടു വന്ദിച്ച് ,കല്ല് വിളക്കുകളിൽ ദീപം തെളിയിച്ച് ,പ്രദക്ഷിണം വെച്ച്… അങ്ങനെ സൗരാഷ്ട്രിയൻ ആചാര രീതിയും പ്രാചീന പേർഷ്യൻ രീതികളും സംയോജിപ്പിച്ച ഒരു പ്രാർത്ഥനാ സംസ്കാരമായിരുന്നു യസീദികളുടെത്…

പക്ഷെ … റാഡിക്കലിസം തലയ്ക്ക് പിടിച്ച തദ്ദേശ്ശീയരായ ആളുകൾക്ക് ഇവരുടെ ഇത്തരം വിശ്വാസങ്ങളോടും ആചാര രീതികളാടും കടുത്ത അമർഷമാണ് ഉണ്ടായിരുന്നത്…
വിഗ്രഹാരാധകരും സാത്താന്‍സേവക്കാരുമെന്നും മുദ്രകുത്തി ഇവരെ സാമൂഹികമായി ഒറ്റപ്പെടുത്തുന്ന സാഹചര്യം നേരത്തേ മുതൽ ഉള്ളതാണ് . കുർദുകളുടെ സംരക്ഷണം യസീദികൾക്കുള്ളതിനാൽ വല്ല്യ കലഹവും കലാപവുമില്ലാതെ കാലങ്ങൾ മുമ്പോട്ട് പോയി എന്നെയുള്ളു.

ആഘട്ടത്തിൽ ആണ് അപ്രതീക്ഷിതമായുള്ള ഐ.എസ്. തീവ്രവാദികളുടെ വരവ്…
യസീദി വിശ്വാസം ഭൂമിയിയില്‍ നിന്ന് തുടച്ചുമാറ്റേണ്ടത് തങ്ങളുടെ കടമയാണെന്ന് പ്രഖ്യാപിച്ച് കൊണ്ടവർ സിന്‍ജാര്‍ മലനിരകള്‍ക്ക് ചുറ്റുമുള്ള യസീദി മേഖലകള്‍ വളഞ്ഞു.
ഇറാക്ക് സൈന്യവും കുർദിഷ് പ്രതിരോധവും അപ്രതീക്ഷിയും പൈശാചികവുമായ ഐസ് ആക്രമണത്തിൽ നിഷ്പ്രഭമായിപ്പോയി.

ഗ്രാമവാസികളെ ഒന്നിച്ചു കൂട്ടിയ ഭീകരര്‍ പുരുഷന്മാരെ ഒക്കെയും വെടിവെച്ച് കൊന്നുകളഞ്ഞു.
പ്രായമായ സ്ത്രീകളെയും, സൗന്ദര്യമില്ലാത്തവരെയും വേർതിരിച്ച് മാറ്റിനിർത്തി കൂട്ടത്തോടെ കൊന്നു തള്ളി.
പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പടെ സകലബാലിക ബാലൻമാരെയും കൊലപ്പെടുത്തി കുഴിച്ച് മൂടി. അഴകും ശരീരവുമുള്ള യുവതികളെ മാത്രം ജീവനോടെ നിലനിർത്തി ബാക്കിയുള്ളവരെ ഒക്കെയും നിഷ്കരുണം കൊന്നൊടുക്കി..
ഇതിൽ എടുത്ത് പറയേണ്ടത് യാസിദിപെണ്കുട്ടികളെ ISIS നു പിടിച്ചു കൊടുക്കാനും വീട്ടിലെ പുരുഷൻമാരെ പിടികൂടാൻ സഹായിച്ചതും അടുത്ത വീടുകളിലെ ചില ആളുകൾ തന്നെയായിരുന്നു എന്നതാണ്;
അതും
ഒരേ കുടുംബമായി സൗഹൃദത്തൊടെ തൊട്ടടുത്ത ദിവസംവരെ കഴിഞ്ഞിരുന്നവർ….!!!

നാദിയ ഉള്‍പ്പെടെയുള്ള ഏഴായിരത്തോളം സുന്ദരികളായ ചെറുപ്പക്കാരികളെ ഐ.എസ് അധിനിവേശ മൊസൂളിലേക്കാണ് അവർ കൊണ്ടുപോയത് .
മതം മാറുക എന്നത് വളരെ നിർബന്ധമായതിനാൽ സകലരേയും മതപരിവർത്തനത്തിനു വിധേയരാക്കി.
തുടർന്ന് ഇസ്്ലാമിക് സ്റ്റേറ്റിന്‍റെ അടിമച്ചന്തയില്‍ ഒരോരുത്തരെയായി വൻതുകയ്ക്ക് വിറ്റു.
ചന്തയിൽ വിൽക്കപ്പെട്ട ലൈംഗിക അടിമ എന്നാൽ ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും മാനഭംഗം നടത്താനും അയാളുടെ വൈകൃതങ്ങൾ പ്രകടിപ്പിക്കാനുമുള്ള ഇര മാത്രമാണ്…
പത്തും പതിനൊന്നും വയസ്സുള്ള പിഞ്ചു പെൺശിശുക്കളെ നാൽപതും അമ്പതും കഴിഞ്ഞ നരാധമൻമാർ ബലാൽസംഗം ചെയ്യുന്നത് മനസ്സ് മരവിപ്പിക്കുന്ന നിത്യ കാഴ്ചയായിരുന്നു.
വേഴ്ച നടത്തി മടുക്കുന്ന ഉടമ ഒരു മാസം കഴിഞ്ഞ് അടുത്തയാൾക്ക് വിൽക്കും ..
പിന്നെ അയാളുടെ ഊഴമാണ്…..
ഇങ്ങനെ ക്രൂരവും പൈശാചികവുമായ ഈ ദുരിത സഞ്ചാരം യസീദി കുരുന്നുകൾ ദയനീയമായി തുടർന്നുകൊണ്ടേ ഇരുന്നു…

ശ്വാസം മുട്ടിയും രക്തം വാർന്നും നിരവധി പെൺകുട്ടികൾ മരിച്ച് വീണു..
കണ്ണ് തുറന്നാൽ ഹൃദയ ഭേദകമായ കാഴ്ചകൾ ആയിരുന്നു ചുറ്റും …
എങ്ങും മനുഷ്യരുടെ ഛിന്നഭിന്നമായ ശരീര അവശിഷ്ടങ്ങൾ മാത്രം ….
ശവപ്പറമ്പ് പോലെയുള്ള ആ അന്തരീക്ഷത്തിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെ മൃഗതുല്യമായ ജീവിതം….
അതോടെ ഒട്ടുമിക്കവരും മാനസികമായി തളർന്ന് മതിഭ്രമം ബാധിച്ച അവസ്ഥയിൽ ആയി മാറി .

ജീവിതത്തിൻ്റെ സർവ്വപ്രതീക്ഷയും നഷ്ടപ്പെട്ട നാദിയ …. ഒരു ദിവസം കിട്ടിയ തക്കം നോക്കി ജനലിലൂടെ പുറത്തേക്ക് ചാടി….
തുടർന്ന് സർവ്വശക്തിയും സംഭരിച്ച് ഓടി..
അതിസാഹസികമായി ഇസ്്ലാമിക് സ്റ്റേറ്റിന്‍റെ കണ്ണ ില്‍പ്പെടാതെ നാദിയ അടുത്ത ഗ്രാമത്തിൽ ഉള്ള ഒരു വീട്ടിൽ കയറിപ്പറ്റി.
‘ഒരു സുന്നി മുസ്ലിം ൻ്റെ ഭവനം ആയിരുന്നു അത്… ദയാലുക്കളായ ആ വിട്ടുകാർ നാദിയയെ ഐ.എസിൽ നിന്നും സംരക്ഷിച്ച് കുർദ്ദ് സൈന്യത്തിനെ ഏൽപ്പിക്കുകയുണ്ടായി…

സ്ത്രീകൾക്കും നീതിക്കും വേണ്ടിയുള്ള നാദിയയുടെ പോരാട്ടം തുടങ്ങുന്നത് അവിടെ നിന്നുമാണ്.
ഒരു പ്രത്യേക മതത്തില്‍ ജനിച്ചു എന്നതിന്‍റെ പേരില്‍ മനുഷ്യര്‍ മനുഷ്യരെ കൊന്നൊടുക്കുന്ന കാടത്തത്തിന് എതിരെ അവൾ തൂലിക ചലിപ്പിച്ചു.
മതത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന, വംശഹത്യക്കിരയാകുന്ന, മാനഭംഗം ചെയ്യപ്പെടുന്ന, അടിമകളാക്കപ്പെടുന്ന ജനതയുടെ പ്രതീകമായി നിന്ന് ഐക്യരാഷ്ട്രസമിതിയ്ക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണ് ലോകം അത് കേട്ടത്!!!

ഇപ്പോൾ ഈ യസീദികളുടെ കഥ സൂചിപ്പിക്കാൻ കാരണം… ഇന്നലെ സൗദി അറേബ്യൻ ജയിലിൽ നിന്നും രണ്ട് വർഷത്തെ ജയിൽ വാസത്തിനു ശേഷം ഹരീഷ് എന്ന ഇന്ത്യക്കാരൻ യുവാവിനെ കുറ്റക്കാരൻ അല്ല എന്ന് കണ്ട് വെറുതെ വിട്ടിരുന്നു… ബി.ജെ.പി അനുഭായി ആയിരുന്ന ഹരീഷിനെ സ്വന്തം നാട്ടുകാർ തന്നെ ഹരീഷിൻ്റെ പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി മതനിന്ദ ഉണ്ടാക്കുന്ന പോസ്റ്റുകൾ തയ്യാറാക്കി പ്രചരിപ്പിക്കുകയായിരുന്നു.
തുടർന്ന് പോലീസിൽ കേസ് കൊടുത്ത് അറസ്റ്റ് ചെയ്യിച്ചു…

ഹരീഷ് നിരപരാധി ആണ് എന്നും ഈ പ്രൊഫൈൽ വ്യാജമാണെന്നും നിരവധി ആളുകൾ അന്നേ ആരോപിച്ചിട്ടും മലയാളി സുഡാപ്പികൾ കേട്ട ഭാവം നടിച്ചില്ല.
സൗദി പോലെയുള്ള രാജ്യത്ത് അങ്ങനെ വ്യാജ ഐഡി വെച്ച് മതനിന്ദ പൊസ്റ്റുകൾ ഇട്ടാൽ വേഗം പിടിക്കുമെന്നും അത്രയും നീതിയുക്തമായ ഭരണ സംവിധാനമാണ് സൗദിയിലേത് എന്നുമാണ് ശുടാപ്പികൾ തള്ളി മറിച്ചത്….

ഒക്കെ വെറുതെ !!!
രണ്ട് വർഷം ഒരന്വേഷണവും നടത്താതെ ആ സാധുവിനെ അവർ ഇരുമ്പഴിക്കുള്ളിൽ അടച്ചു….

ഒടുക്കം സത്യം തെളിയിക്കാൻ ഹരീഷിൻ്റെ വീട്ടുകാരും ഇവിടുത്തെ പോലീസ് സേനയും വേണ്ടിവന്നു എന്ന് മാത്രം.
കൃത്യമായ നീക്കങ്ങളിലൂടെ വ്യാജപോസ്റ്റിട്ട അബ്ദുള്ള സംഹാദരങ്ങളെ അറസ്റ്റ് ചെയ്യുകയും, അവർ ഇതിനായി ഉപയോഗിച്ച ഉപകരണങ്ങൾ കണ്ട് കെട്ടുകയും ചെയ്തു.

ശാസ്ത്രീയ പരിശോധനയുടെ തെളിവുകൾ എംബസ്സി വഴി സൗദി പോലീസിന് കൈമാറിയപ്പോൾ ആണ് ഇതിൻ്റെ പിന്നിൽ നടന്ന ചതി അവർക്ക് മനസ്സിലായത്…..

ഈ മനോഭാവവും മനോനിലയുമൊക്കെ ഒരു ഓർമ്മപ്പെടുത്തൽ ആണ്….
നശിപ്പിക്കാനായി ഏതറ്റം വരെ പോകാനും തയ്യാറായ ഒരു കൂട്ടം നമുക്കും ചുറ്റും ഉണ്ട് എന്ന ഓർമ്മപ്പെടുത്തൽ…
പ്രതിസന്ധി ഉണ്ടായാൽ നമുക്കു നാമെ.. ഉണ്ടാകൂ എന്നും വാഴ്തി പാടുന്നവരും മാനവികത പ്രസംഗിക്കുന്നവരും ഒന്ന് തിരിഞ്ഞ് പോലും നോക്കില്ല എന്ന ഓർമ്മപ്പെടുത്തൽ…

റാഡിക്കൽ എക്സ്ട്രിമിസം ഒരു വാൾ മുനയായി നമ്മൾ ഓരോരുത്തരുടെയും തലയ്ക്ക് മുകളിൽ ഉണ്ടു എന്നത് ഒരു യാഥാർത്ഥ്യമാണ്… ….
യസീദികളെപ്പോലെ…

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles