Tuesday, May 21, 2024
spot_img

പ്രധാനമന്ത്രി തെലങ്കാനയിൽ; വാറങ്കലിലെ ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി നരേന്ദ്രമോദി

ഹൈദരാബാദ്: വാറങ്കലിലെ ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിൽ 6,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുന്നതിന് മുന്നോടിയായാണ് മോദി ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്ര ദർശനത്തിന് ശേഷം വാറങ്കലിലെ ഒരു പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

6,100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്‌ക്കുന്നതിനായി വാറങ്കലിലേക്ക് പോകുന്നു. ഇതിൽ ഹൈവേകൾ മുതൽ റെയിൽവേ വരെയുള്ള വിവിധ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ വികസനം തെലങ്കാനയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് ഇന്ന് രാവിലെ യാത്ര പുറപ്പെടുന്നതിന് മുൻപ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. അതേസമയം, ജൂലൈ ഏഴ്, എട്ട് തീയതികളിൽ ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, തെലങ്കാന, രാജസ്ഥാൻ എന്നിങ്ങനെ നാല് സംസ്ഥാനങ്ങളിൽ നരേന്ദ്രമോദി പര്യടനം നടത്തും.

Related Articles

Latest Articles