പാരീസ്: ജി-7 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. കശ്മീര്‍ പ്രശ്നം ചര്‍ച്ചയായെന്നും പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്നമാണ്. മറ്റ് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയില്‍ പറഞ്ഞു.

