Wednesday, May 22, 2024
spot_img

എത് ദുരന്തമുഖങ്ങളിലും പൗരൻമാർക്ക് ആശ്രയവുമായി എത്തുന്നവരാണിവർ ;ദേശീയ ദുരന്ത നിവാരണ സേനാ ദിനത്തിൽ സേനാംഗങ്ങളുടെ ധീരതയെ പ്രകീർത്തീച്ച് നരേന്ദ്രമോദിയും അമിത്ഷായും

ദില്ലി : 2006-ലാണ് ദുരന്ത നിവാരണ സേന സ്ഥാപിക്കപ്പെട്ടത്.എല്ലാവർഷവും ജനുവരി 19-നാണ് ദേശീയ ദുരന്തനിവാരണ സേനാ ദിനമായി ആചരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനാ ദിനത്തിൽ സേനാംഗങ്ങളുടെ ധീരതയെ പ്രകീർത്തീച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും. എത് ദുരന്തമുഖങ്ങളിലും പൗരൻമാർക്ക് ആശ്രയവുമായി എത്തുന്നവരാണ് സേനയെന്നും രാജ്യം ദുരന്തനിവാണ മേഖലയിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള യജ്ഞത്തിലാണെന്നും ദുരന്തങ്ങൾ അതിജീവിക്കാൻ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായിരിക്കും രാജ്യം പ്രാധാന്യം നൽകുകയെന്നും സന്ദേശത്തിൽ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്തനിവാരണ സേനാംഗങ്ങൾക്ക് ആശംസകൾ നേർന്നു. ധീരത, സേവനം, ദൗത്യബോധം എന്നിവയുടെ പ്രതീകമാണ് ദേശീയ ദുരന്ത നിവാരണ സേനയെന്ന് ആശംസ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles