Monday, April 29, 2024
spot_img

ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം സുദൃഡമാക്കി പ്രധാനമന്ത്രി മടങ്ങിയെത്തി

ദില്ലി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോദി ദില്ലിയിലെത്തിയത്. ഫ്രാന്‍സ്, യുഎഇ, ബഹ്റിന്‍ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്.

വ്യാഴാഴ്ച ഫ്രാന്‍സിലെത്തിയ മോദി പ്രസിഡന്റ് എമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാകുന്ന ശക്തമായ ബന്ധമാണ് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ളതെന്ന് പുറപ്പെടുന്നതിനുമുമ്പ് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

പിന്നീട് യുഎഇയിലെത്തിയ പ്രധാനമന്ത്രി യുഎഇയുടെ പരമോന്നത സിവിലിയന്‍ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ ഏറ്റുവാങ്ങി. അബുബാദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ചത്. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി ബഹുമതി ഏറ്റുവാങ്ങിയത്.

ശനിയാഴ്ച അദ്ദേഹം ബഹ്റിന്‍ തലസ്ഥാനമായ മനാമയിലെത്തി. തീവ്രവാദത്തെ ഉപയോഗിച്ചു മറ്റു രാജ്യങ്ങളെ നേരിടുന്നത നടപടി അന്താരാഷ്ട്ര സമൂഹം നിരാകരിക്കണമെന്ന് ഇന്ത്യയും ബഹ്‌റിനും സംയുക്തമായി ആവശ്യപ്പെട്ടു. ബഹ്റിനിലെ പരിപാടികള്‍ക്കു ശേഷം ബിയറിറ്റ്‌സില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അദ്ദേഹം ഫ്രാന്‍സിലേക്കു മടങ്ങിയെത്തി. ജി-7 ഉച്ചകോടിക്കുശേഷമാണ് മോദി ഇന്ത്യയില്‍ മടങ്ങിയെത്തിയത്.

Related Articles

Latest Articles