Monday, October 26, 2026

ജമ്മു കശ്മീരിലെ ബി എസ് എഫ് പരിശീലന ക്യാമ്പിൽ അബദ്ധത്തിൽ സ്ഫോടനം : രണ്ട് ജവാന്മാർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബിഎസ്‌എഫ് പരിശീലനക്യാമ്പിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ ബിഎസ്‌എഫ് ക്യാമ്പിലാണ് സ്‌ഫോടനമുണ്ടായത്. ക്യാമ്പിലെ ആയുധപ്പുരയില്‍ പതിവുപരിശോധന നടത്തുന്നതിനിടെയാണ് അബദ്ധത്തില്‍ സ്‌ഫോടനം സംഭവിച്ച്‌ ബിഎസ്‌എഫ് എഎസ്‌ഐക്കും ഹെഡ്‌കോണ്‍സ്റ്റബിളിനും പരിക്കേറ്റത്.

അതേസമയം സ്‌ഫോടനത്തിന് പിന്നില്‍ ഭീകരരാണെന്ന് വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് യുഗള്‍ മന്‍ഹാസ് പറഞ്ഞു.

Related Articles

Latest Articles