Friday, May 17, 2024
spot_img

ചന്ദ്രയാന്‍ മൂന്നിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബംഗളുരുവിൽ; വമ്പിച്ച വരവേൽപ്പ് നൽകാൻ ഒരുങ്ങി ബിജെപി, നാളെ ബംഗളുരുവിൽ മെഗാ റോഡ്ഷോ

ദില്ലി: ഗ്രീസ് സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത് ബംഗളുരുവിലേക്കാണ്. ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിക്കാനാണ് മോദി നാളെ ബംഗളൂരുവിലേക്ക് പോകുന്നത്. ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിങ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തത്സമയം വീക്ഷിച്ച ശേഷമാണ് ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ നേരിട്ടെത്തി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും അഭിനന്ദിക്കാന്‍ മോദി തീരുമാനിച്ചത്. മോദിയ്ക്ക് വമ്പിച്ച വരവേല്‍പ്പ് നല്‍കാന്‍ ബംഗളൂരുവില്‍ നാളെ റോഡ് ഷോ സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുകയാണ്. വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാന്‍ ആറായിരത്തില്‍പ്പരം പ്രവര്‍ത്തകര്‍ എത്തുമെന്ന് മുന്‍ കര്‍ണാടക മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ആര്‍ അശോക വ്യക്തമാക്കി.

ഇതിനിടെ വിക്രം ലാൻഡർ പകർത്തിയ പുതിയ വീഡിയോയും ഇസ്രോ പുറത്തുവിട്ടു. ചാന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുൻപ് ലാൻഡറിലെ ഇമേജ് ക്യാമറ പകർത്തിയ വീഡിയോയാണ് പുറത്തുവിട്ടത്. ഉപരിതലത്തിലെ അഗാധമായ ഗർത്തങ്ങളും മറ്റും ദൃശ്യമാക്കുന്ന രണ്ട് മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്.

Related Articles

Latest Articles