Monday, April 29, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15 നും 19നും കേരളത്തിൽ; സ്ഥിരീകരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തില്‍ സന്ദർശനം നടത്തുമെന്ന് സ്ഥിരീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ മാസം 15 നും 19 നുമാണ് അദ്ദേഹം സംസ്ഥാനത്തെത്തുക.

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഈമാസം 15ന് പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നേരത്തെ 15ന് പാലക്കാടും, 17ന് പത്തനംതിട്ടയിലും പ്രധാനമന്ത്രി എത്തുമെന്നാണ് അറിയിച്ചിരുന്നത്. 19ന് പാലക്കാട് നടക്കുന്ന റോഡ്‌ഷോയില്‍ അദ്ദേഹം പങ്കെടുക്കും. 19ന് രാവിലെ 10ന് പാലക്കാട് ഗവ.മോയന്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെയാണ് റോഡ്‌ഷോ. ഗവ.മോയന്‍ സ്‌കൂള്‍ മുതല്‍ സ്റ്റേഡിയം സ്റ്റാന്‍ഡ് വരെയും പരിഗണനയിലുണ്ട്. എന്നാൽ സുരക്ഷാസേനയുടെ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകൂ.

Related Articles

Latest Articles