Tuesday, May 7, 2024
spot_img

സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റണം! സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ രാജ്യത്തെ 75 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിടും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവര്‍ണം പ്രൊഫൈല്‍ ചിത്രമാക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെ ത്രിവര്‍ണ്ണം സമൂഹമാധ്യമങ്ങളിലെ ചിത്രമാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. മന്‍കീ ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ രാജ്യത്തെ 75 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിടുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രസംഗത്തിനിടെ ധീര രക്തസാക്ഷി ഉദ്ദം സിങ്ങിനേയും പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ നടക്കുന്ന മേളകളില്‍ എല്ലാവരും പ​ങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും പ്രധാനമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Latest Articles