Wednesday, May 15, 2024
spot_img

ഭാരതം ഉടൻ അഞ്ച് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറും; ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്നീ കാഴ്ചപ്പാടുകൾ, കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ ജനങ്ങളുടെ വരുമാനത്തിൽ വർദ്ധനവുണ്ടായത് മൂന്നിരട്ടി, ബ്രിക്‌സ് ഫോറത്തിൽ രാജ്യത്തിനുണ്ടായ നേട്ടങ്ങൾ എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രിക്‌സ് ഫോറത്തിൽ രാജ്യത്തിനുണ്ടായ നേട്ടങ്ങൾ എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതം ഉടൻ അഞ്ച് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് പ്രധാന മന്ത്രി വ്യക്തമാക്കിയത്. ഇത് ഭാരതത്തിനുണ്ടായ നേട്ടമാണെന്നും ലോകം രാജ്യത്തെ ഉറ്റുനോക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ ബ്രിക്‌സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി രാജ്യത്തെ നേട്ടങ്ങൾ എടുത്ത് പറഞ്ഞത്. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്നീ കാഴ്ചപ്പാടുകളെയാണ് രാജ്യം പ്രോത്സാഹിപ്പിക്കുന്നതെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ ഐടി മേഖലയിൽ വളരെയധികം മുന്നേറിയിട്ടുണ്ടെന്നും ഞങ്ങളുടെ സാമ്പത്തിക കാഴ്ചപ്പാട് സ്ത്രീ ശാക്തീകരണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും ബ്രിക്‌സ് ബിസിനസ് കൗൺസിലിന്റെ പത്താം വാർഷികത്തിൽ സംസാരിക്കവെ 2009ലെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ കൗൺസിൽ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ബ്ളോക്കിലെ മറ്റ് നേതാക്കളുമായി ആഗോള സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബ്രിക്‌സ് നേതാക്കളുടെ റിട്രീറ്റിലും മോദി പങ്കെടുത്തു.

Related Articles

Latest Articles