Sunday, May 19, 2024
spot_img

അയോദ്ധ്യ നിവാസിയുടെ വീട് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ! ഉജ്ജ്വല യോജന പദ്ധതി പ്രകാരം ലഭിച്ച പാചകവാതകം ഉപയോഗിച്ച് ചായ തയ്യാറാക്കി നൽകി വീട്ടമ്മ; കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കുവച്ച വീഡിയോ വൈറൽ

അയോദ്ധ്യ സന്ദർശനത്തിനിടെ അപ്രതീക്ഷിതമായി അയോദ്ധ്യ നിവാസിയുടെ വീട് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയെ കണ്ട് അമ്പരന്ന വീട്ടമ്മ ഉടൻ തന്നെ ഉജ്ജ്വല യോജന പദ്ധതി പ്രകാരം ലഭിച്ച പാചകവാതകം ഉപയോഗിച്ച് വളരെ വേഗത്തിൽ ചായ തയ്യാറാക്കി അദ്ദേഹത്തിന് നൽകി. പ്രധാനമന്ത്രി ചായ കുടിക്കുകയും ചെയ്തു. പത്ത് കോടി ഉജ്ജ്വല പദ്ധതി ഉപയോക്താക്കളിൽ ഒരാളാണ് മീര മഞ്ജി എന്ന് മോദി സന്ദർശനം നടത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.

നരേന്ദ്ര മോദിയാണ് വീട്ടിലേക്കു വരുന്നതെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് വീട്ടമ്മയായ മീര പറഞ്ഞു. ‘‘പ്രധാനമന്ത്രി എത്തുന്നതിന് ഒരു മണിക്കൂർ മുൻപ്, ഒരു രാഷ്ട്രീയ നേതാവ് വരുന്നു എന്ന വിവരം മാത്രമാണു ലഭിച്ചത്. അദ്ദേഹം വരികയും കുടുംബാംഗങ്ങളോടു സംസാരിക്കുകയും ചെയ്തു. ഉജ്ജ്വല പദ്ധതിയുടെ നേട്ടത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു. തുടർന്ന് എന്താണ് പാചകം ചെയ്തിട്ടുള്ളതെന്ന് ചോദിച്ചു. ചോറും പരിപ്പും പച്ചക്കറിയും ചായയുമാണുള്ളതെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ചായ നൽകാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ഈ വീട് ആവാസ് യോജന പദ്ധതി പ്രകാരം ലഭിച്ചതാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതുപോലെ കുടിവെള്ളവും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്’’.– മീര പറഞ്ഞു. മീരയും ഭർത്താവും കുട്ടികളും അടങ്ങുന്നതാണ് കുടുംബം. കുടുംബത്തിനെ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയിൽ ക്ഷണമുണ്ട്.

Related Articles

Latest Articles