Monday, May 13, 2024
spot_img

ഇത് ചരിത്ര നിമിഷം! അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനം ഭാരത്തിൻ്റെ അഭിമാന മുഹൂർത്തം, ശ്രീരാമജ്യോതി തെളിച്ച് ദീപാവലി കൊണ്ടാടാൻ ഭാരതീയരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം..

ലക്നൗ: അയോദ്ധ്യ ക്ഷേത്രത്തിൽ ശ്രീരാമൻ്റെ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ദിവസമായ ജനുവരി 22-ന് രാജ്യത്തെ എല്ലാ വീടുകളിൽ ‘ശ്രീരാമജ്യോതി’ തെളിയിക്കണമെന്നും ദീപാവലി ആഘോഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോദ്ധ്യയിലെ മഹാക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസത്തിനായി ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“നമ്മൾ ഭാ​ഗ്യവാന്മാരാണ്, ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ നമുക്ക് കഴിഞ്ഞു. രാജ്യത്തിന് വേണ്ടി പുതിയ ദൃഢനിശ്ചയം എടുക്കണം. സ്വയം ഊർജ്ജം നിറയ്‌ക്കണം. ഇതിനായി ജനുവരി 22-ന് രാജ്യത്തെ 140 കോടി ജനങ്ങളും ശ്രീരാമജ്യോതി അവരുടെ വീടുകളിൽ തെളിയിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഒപ്പം ദീപാവലിയും ആഘോഷിക്കണം”- പ്രധാനമന്ത്രി പറഞ്ഞു.

പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ് പുതുതായി നിർമ്മിച്ച അയോദ്ധ്യ വിമാനത്താവളം, പുനർവികസിപ്പിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ, പുതിയ അമൃത് ഭാരത് ട്രെയിനുകൾ, വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പടെ ഉത്തർപ്രദേശിൽ 15,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളും നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

Related Articles

Latest Articles