Tuesday, June 11, 2024
spot_img

‘യുവം’ പരിപാടിയുടെ ഒരുക്കങ്ങൾ തകൃതിയായി;24 ന് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ, ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ 25ന് യുവാക്കളുമായി സംവദിക്കുന്ന ‘യുവം’ പരിപാടിയുടെ ഒരുക്കങ്ങൾ ബിജെപി തകൃതിയായി നടത്തുകയാണ്.പരിപാടിയുടെ ഭാഗമായി 24 ന് കൊച്ചിയിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോ നടത്തും.റോഡ്ഷോയിൽ പങ്കെടുക്കാനായി നിരവധി പേർ സമീപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

എറണാകുളം തേവര എസ്എച്ച് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന യുവം–2023 സമ്മേളനം പ്രധാനമന്ത്രി 25നു വൈകിട്ട് 5ന് ഉദ്ഘാടനം ചെയ്യും. അതിനു മുന്നോടിയായാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. യുവം പരിപാടിയുടെ പാസുകൾ ഓൺലൈൻ വഴി ലഭിക്കും. 3.30 വരെയാണ് പാസുമായി എത്തുന്നവർക്ക് പ്രവേശനം അനുവദിക്കുകയെന്ന് ബിജെപി അറിയിച്ചു

Related Articles

Latest Articles