Sunday, May 5, 2024
spot_img

ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്നു; നിയമസഭ പ്രക്ഷുദ്ധമായി, സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ച് എബിവിപി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരുന്നു.എന്നാൽ കെസില്‍ മന്ത്രി വി. ശിവൻകുട്ടി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കയ്യാങ്കളിക്കേസില്‍ സര്‍ക്കാര്‍ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന പറഞ്ഞ മുഖ്യൻ പ്രതിപക്ഷത്തിന്റെ രാജി ആവശ്യവും തള്ളി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയായിരുന്നു മുഖ്യന്റെ പ്രതികരണം.

അതേസമയം അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി.ടി തോമസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഇന്ന് സഭയിൽ ഉന്നയിച്ചത്. നിയമസഭാ കയ്യാങ്കളി നടന്ന മാര്‍ച്ച് 13, 2015 കേരളനിയമസഭ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് പി.ടി തോമസ് എം.എല്‍.എ നിയമസഭയില്‍. മന്ത്രി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടി സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുമുതല്‍ നശിപ്പിക്കാന്‍ നേത്യത്വം നല്‍കിയ മന്ത്രി എങ്ങനെയാണ് കുട്ടികള്‍ക്ക് മാത്യകയാവുക. മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും സ്പീക്കറോട് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുകയാണ്. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തി. എന്നാൽ മാർച്ചിന് നേരെ പോലീസ് ബലപ്രയോഗം നടത്തി. കണ്ണീർവാതകം പ്രയോഗിച്ചു. കടുത്ത സംഘർഷമാണ് സെക്രട്ടറിയേറ്റിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉണ്ടായത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles